Thu, 3 July 2025
ad

ADVERTISEMENT

Filter By Tag : Anil Menon

അ​നി​ൽ മേ​നോ​ൻ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: കേ​​ര​​ള​​ത്തി​​ൽ വേ​​രു​​ക​​ളു​​ള്ള അ​​നി​​ൽ മേ​​നോ​​ൻ (48) ബ​​ഹി​​രാ​​കാ​​ശ​​യാ​​ത്ര ന​​ട​​ത്തു​​ന്നു. മ​ല​ബാ​റി​​ൽ​​നി​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു കു​​ടി​​യേ​​റി​​യ ശ​​ങ്ക​​ര​​ൻ മേ​​നോ​ന്‍റെ​​യും യു​​ക്രെ​​യ്ൻ സ്വ​​ദേ​​ശി​​നി ലി​​സ സാ​​മോ​​ലെ​​ങ്കെ​​യു​​ടെ​​യും മ​​ക​​നാ​​ണ് അ​​നി​​ൽ. യു​​എ​​സ് വ്യോ​​മ​​സേ​​ന​​യി​​ലെ ല​​ഫ്. കേ​​ണ​​ലും (റി​​സ​​ർ​​വ്) സ്പേ​​സ് എ​​ക്സ് ക​​ന്പ​​നി​​യു​​ടെ മെ​​ഡി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​റു​​മാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം.

അ​​ടു​​ത്ത വ​​ർ​​ഷം ജൂ​​ണി​​ലാ​​ണ് അ​​നി​​ൽ ബ​​ഹി​​രാ​​കാ​​ശ യാ​​ത്ര ന​​ട​​ത്തു​​ക. എ​​ട്ടു മാ​​സം ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​ത്തി​​ൽ താ​​മ​​സി​​ക്കും. എ​​ക്സ്പെ​​ഡി​​ഷ​​ൻ 75 എ​​ന്ന ദൗ​​ത്യ​​ത്തി​​ൽ ക​​സാ​​ഖ്സ്ഥാ​​നി​​ലെ ബൈ​​ക്ക​​ന്നൂ​​ർ കോ​​സ്മോ​​ഡ്രോ​​മി​​ൽ​​നി​​ന്ന് സോ​​യൂ​​സ് എം​​എ​​സ്-29 പേ​​ട​​ക​​ത്തി​​ലാ​​ണ് അ​​നി​​ൽ പു​​റ​​പ്പെ​​ടു​​ക.

2021ലാ​​ണ് അ​​നി​​ൽ നാ​​സ​​യു​​ടെ യാ​​ത്രാ​​സം​​ഘ​​ത്തി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. അ​​നി​​ലി​​ന്‍റെ ഭാ​​ര്യ അ​​ന്ന ബ​​ഹി​​രാ​​കാ​​ശ യാ​​ത്ര ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.

Up